
വീട്ടമ്മമാരെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയെടുത്ത സ്ത്രീ പിടിയില്‍
Posted on: 19 May 2015

എറണാകുളം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ യാത്രയിലും മറ്റും പരിചയപ്പെടുന്നവരാണ് ഈ സ്ത്രീയുടെ തട്ടിപ്പിനിരയായത്. പരിചയപ്പെടുന്ന യുവതികള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് ഇവരുടെ വീട്ടിലെത്തി മക്കളുടെ വിവാഹത്തിനും മറ്റും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. മുളവ്കാട് സ്വദേശിയായ ഒരു യുവതിയുടെ വീട്ടിലെത്തിയ സ്ത്രീ അവരുടെ മകന്റെ വിവാഹം നടക്കാന്‍ ചില വാസ്തുദോഷങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വാസ്തുദോഷം പരിഹരിക്കുന്നതിനായി പൂജ ആവശ്യമാണെന്ന് പറഞ്ഞ യുവതി പൂജാ സമയത്ത് വീട്ടുകാര്‍ ആഭരണങ്ങള്‍ ധരിക്കരുതെന്ന് പറഞ്ഞ് പതിനെട്ടര പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും വാങ്ങി പെട്ടിയിലാക്കി വെക്കുകയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞേ തുറക്കാന്‍ പാടുള്ളുവെന്ന് നിബന്ധനയും വെച്ചാണ് പെട്ടി പൂട്ടിവെച്ചത്. പക്ഷെ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് പെട്ടി തുറന്ന് നോക്കിയപ്പോള്‍ കല്ലും മണ്ണും മാത്രമാണ് വീട്ടുകാര്‍ക്ക് കാണാനായത്.
പിന്നീട് മാള സ്വദേശി വര്‍ഗ്ഗീസിന്റെ വീട്ടിലെത്തിയ പ്രതി അവരുടെ വിശ്വാസവും ആര്‍ജ്ജിച്ച ശേഷം അവരുടെ കയ്യില്‍ നിന്നും 3,39,000 രൂപയാണ് തട്ടിച്ചെടുത്തത്. പലയിടത്തു നിന്നായി അഞ്ചേക്കാല്‍ ലക്ഷം രൂപ ഈ സ്ത്രീ തട്ടിയെടുത്തതായി ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
