
നിരാലംബര്‍ക്ക് ആശ്വാസമേകാന്‍ 'സാന്ത്വനം' വാട്‌സ് ആപ്പ് കൂട്ടായ്മ
Posted on: 15 May 2015

സഹായത്തിനുള്ള പണം മുഖ്യമായും സ്വരൂപിക്കുന്നത് കൂട്ടായ്മയിലുള്ള പ്രവാസി മലയാളികളില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയിലെ ഷിബു ചെറുതുരുത്തി സെക്രട്ടറിയും പാലക്കാട്ടെ രതീഷ് എസ്. കുമാര്‍ പ്രസിഡന്റുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയസംഘടനകളുടെ ചര്‍ച്ചാവേദിയായി തുടങ്ങിയ കൂട്ടായ്മയ്ക്ക് നല്ല ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്ന കൂട്ടായ്മയുടെ മുദ്രാവാക്യം 'വിശക്കുന്നവന്റെ വിശപ്പകറ്റുക'എന്നതാണ്. സംസ്ഥാനത്ത് എവിടെയെങ്കിലും കഷ്ടതയനുഭവിക്കുന്നവരുണ്ടെങ്കില്‍ വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ അറിയിക്കാം.
ലഭിക്കുന്ന വിവരങ്ങളെപ്പറ്റി വ്യക്തമായി പഠിച്ചശേഷം അംഗങ്ങളില്‍നിന്ന് വോട്ടെടുപ്പുനടത്തുകയാണ് ആദ്യം ചെയ്യുക. ഇതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന ജില്ലയിലേക്ക് സാന്ത്വനം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ സഹായങ്ങളെത്തും. 'സാന്ത്വനം' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആദ്യസഹായം വിതരണംചെയ്തത് വയനാട് ജില്ലയിലാണ്.
മാനന്തവാടി താലൂക്കിലെ നിര്‍ധനരായ 100 കുടുംബങ്ങള്‍ 500 രൂപയുടെ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വഴിയാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. മാനന്തവാടി ക്ഷീരസംഘംഹാളില്‍ ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി പി.ടി. ബിജു 'സാന്ത്വനം' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആദ്യസഹായം വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം എം. റജീഷ് അധ്യക്ഷതവഹിച്ചു.
മാനന്തവാടി എസ്.ഐ. എന്‍.എം. ജോസ് ലോഗോ പ്രകാശനംചെയ്തു. കെ.എം. വര്‍ക്കി, വയനാട് പ്രസ് ക്ലൂബ്ബ് സെക്രട്ടറി കമല്‍ മംഗലശ്ശേരി, വി.കെ. തുളസീദാസ്, കെ. ഉസ്മാന്‍, അഷ്‌റഫ് സയ്യിദ്, എ.ടി. അബ്ദുള്‍ സലീം, എ.കെ. റൈഷാദ്, ഷാന ശ്രീനി, സുമയ്യ കണ്ണൂര്‍ തുടങ്ങിയവര്‍ !സംസാരിച്ചു.
