goodnews head

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ഒരുമിച്ച്

Posted on: 12 May 2015

കെ മധു





പുതിയ ദൗത്യത്തിനായി ഒറ്റക്കെട്ടായി ഒരുങ്ങുകയാണ് ബേപ്പൂര്‍ മണ്ഡലം. രോഗികള്‍ക്ക് കൈത്താങ്ങാവാനുള്ള വലിയ പദ്ധതിയാണ് ബേപ്പൂര്‍ മണ്ഡലം ഡെവലപ്‌മെന്റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെനേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.

3000 സന്നദ്ധ പ്രവര്‍ത്തകരാണ് ഒറ്റ മനസ്സോടെ അരലക്ഷം വീടുകള്‍ ഒരുദിവസം കയറി ഇറങ്ങിയത്. 50 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന നിലയില്‍ ആയിരുന്നു ഇത്. ഒപ്പം 2000 കടകളിലും സ്ഥാപനങ്ങളിലും സ്‌ക്വാഡ് എത്തി. ഓരോയിടത്തും ഒരോ കവര്‍ കൈമാറും. ഈ മാസം 17,18 തിയതികളിലായി ഇത് തിരിച്ചു വാങ്ങു. ഓരോരുത്തര്‍ക്കും കഴിയുന്നത്ര സഹായം സംഭാവനയായി നല്‍കുക എന്നതാണ് ഡെവലപ്‌മെന്റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സന്ദേശം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താനാണ് സംഭാവന. ബേപ്പൂരിലെ നിരവധി വൃക്കരോഗികള്‍ക്ക് ഇപ്പോള്‍ തന്നെ ട്രസ്റ്റ് സഹായമെത്തിക്കുന്നു. ഇപ്പോള്‍ എട്ടു ഡയാലിസിസ് യൂണിറ്റുകളാണ് ട്രസ്റ്റിനുള്ളത്. ഫറോക്കിലെ റെഡ് ക്രസന്റ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി. ചികിത്സാച്ചെലവ് പക്ഷേ അമിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തുക ട്രസ്റ്റിന് കണ്ടത്തേണ്ടി വരുന്നത്. വീടുകളില്‍ ഹുണ്ടികപ്പിരിവ് നടത്തിയാമ് നേരത്തേ വക കണ്ടെത്തിയത്.

രോഗികള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ പുതിയൊരു ആശുപത്രിയും ആരംഭിക്കുകയാണ് ട്രസ്റ്റ്. നല്ലളത്ത് ആറു കോടി രൂപ ചെലവിലാണ് നിര്‍ദിഷ്ട ആശുപത്രി. ഇതിനായി 43 സെന്റ് സ്ഥലം വികെസി മമ്മദ് കോയയും ഹാപ്പി ജാമിന്റെ എം ഖാലിദും കൈമാറിക്കഴിഞ്ഞു. രോഗികള്‍ക്ക് സാന്ത്വനമേകാന്‍ കൈത്താങ്ങൊരുക്കുന്ന പദ്ധതിക്ക് വലിയ പിന്തുണയാണ് കിട്ടുന്നതെന്ന് വികെസി മമ്മദ് കോയ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം അത്യപൂര്‍വ പ്രതിരോധ മാതൃകയാവുകയാണ്. പ്രത്യേകിച്ചും ആരോഗ്യ മേഖലയില്‍ നിന്ന് സര്‍ക്കാര! പിന്മാറുന്ന സാഹചര്യത്തില്‍.



 

 




MathrubhumiMatrimonial