Crime News

അമ്മയുടെ മര്‍ദ്ദനമേറ്റ് ആറാംക്ലാസ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍

Posted on: 07 May 2015


പൊടിയാടി: അമ്മയുടെ അടിയേറ്റ് ശരീരമാസകലം പരിക്കുകളോടെ ആറാംക്ലാസ് വിദ്യാര്‍ഥിനിയെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.നിരണം നാല്‍ക്കവല കറുകപറമ്പില്‍ നിഷ ഉണ്ണി ഏലിയാസിനാണ് മര്‍ദ്ദനമേറ്റത്.

അമ്മ മറിയാമ്മയുടെ പേരില്‍ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് കൊല്ലം സ്വദേശി ഉണ്ണിയുമായി ഏഴുവര്‍ഷമായി അകന്നുകഴിയുകയാണ് മറിയാമ്മ. ഗള്‍ഫിലുള്ള അച്ഛനുമായി ഫോണില്‍ സംസാരിച്ചതിനാണ് അമ്മ മര്‍ദ്ദിച്ചതെന്ന് നിഷ പറഞ്ഞു. മുഖം, ഇടതുകൈ, കാലുകള്‍ എന്നിവിടങ്ങളില്‍ അടിയേറ്റ് ചതഞ്ഞ പാടുകള്‍ ഉണ്ട്. കൊതുകിനെ കൊല്ലുന്ന ഇലക്ട്രിക്ക് ബാറ്റും മടലുംതേപ്പുപെട്ടിയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുമ്പ് പലവട്ടം ഉപദ്രവിച്ചിട്ടുണ്ടെന്നും പറഞ്ഞു.

മര്‍ദ്ദനം സഹിക്കാനാവാതെവന്നപ്പോള്‍ സഹോദരനെ അറിയിക്കാനായി പേപ്പറില്‍ കെത്തഴുതി സമീപം താമസിക്കുന്ന വാര്‍ഡ് മെമ്പറുടെ വീട്ടിലേക്ക് എറിഞ്ഞുനല്‍കി. സഹോദരന്‍ നിമിഷ് വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്.
വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നിമിഷ് എത്തി കത്തിന്റെ പകര്‍പ്പുസഹിതം പുളിക്കീഴ് പോലീസില്‍ പരാതിനല്‍കി. പോലീസ് എത്തിയാണ് കുട്ടിയെ വീട്ടില്‍നിന്ന് സഹോദരനെകൂട്ടി തിരുവല്ല താലൂക്ക് ആസ്പത്രിയിലേയ്ക്കയച്ചത്.

 

 




MathrubhumiMatrimonial