
പാഠം ഒന്ന് ഒരു കൈ സഹായം; സമ്മാനങ്ങളുമായി സുമനസ്സുകള്‍
Posted on: 06 May 2015

നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിക്കാന്‍ സുമനസ്സുകളുടെ പ്രവാഹം. മാതൃഭൂമിയുടെ ക്ലബ്ബ് എഫ്.എമ്മും പ്രശസ്ത ഭക്ഷ്യബ്രാന്റായ പവിഴം ഹെല്‍ത്തിയര്‍ ഡയറ്റും വോഡഫോണും ചേര്‍ന്നാണ് ഇത്തവണ 'പാഠം ഒന്ന് ഒരു കൈ സഹായം' ഒരുക്കുന്നത്.
തുടര്‍ച്ചയായി 6 വര്‍ഷവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ വന്നെത്തി ശ്രദ്ധേയമായ പരിപാടിയാണ് ക്ലബ്ബ് എഫ്.എം 'പാഠം ഒന്ന് ഒരു കൈ സഹായം'.
നിങ്ങളുടെ കുട്ടികളുടെ പഠനാവശ്യത്തിനായി സ്ലേറ്റ്, കുട, നോട്ട്ബുക്ക് തുടങ്ങി എന്ത് വാങ്ങുമ്പോഴും ഒരു പഠനോപകരണം അധികം വാങ്ങി നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കാം. അതിനായി പഠനോപകരണം വൃത്തിയായി പൊതിഞ്ഞ് 'പാഠം 1 ഒരു കൈ സഹായം' എന്നെഴുതി മാതൃഭൂമി എഡിഷന്‍ ഓഫീസിലോ ജില്ലാ ആസ്ഥാനങ്ങളിലോ ക്ലബ്ബ് എഫ്.എം. ഓഫീസിലോ വോഡഫോണ്‍ സ്‌റ്റോറുകളിലോ എത്തിച്ച് ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം. വ്യക്തികള്‍ കൂടാതെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ശ്രമത്തില്‍ കൈകോര്‍ക്കാം.
അട്ടപ്പാടിയില്‍ പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പഠോനോപകരണങ്ങള്‍ ആദ്യം സമ്മാനിക്കുന്നത്. തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.
കൂടുതലറിയാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 7034943943
