goodnews head

ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് മരണശേഷവും നിലനില്‍ക്കുന്നവര്‍

Posted on: 06 May 2015

എ.പി ഭവിത



കോഴിക്കോട്: ചില ജീവിതങ്ങള്‍ സമൂഹത്തിന് നല്ല സന്ദേശം നല്‍കിയാണ് മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്‍ അത് നല്ല വാര്‍ത്തയാകുന്നു.കോഴിക്കോട് പൊയില്‍ക്കാവിലെ കുഞ്ഞിമാണിക്യം എന്ന എണ്‍പതുകാരി മരണം കൊണ്ട് നല്‍കുന്ന സന്ദേശത്തിലേക്ക്.കുഞ്ഞിമാണിക്യം എന്ന തനിനാട്ടിന്‍പുറത്തുകാരി ജീവിതത്തില്‍ നിന്നും വിടപറഞ്ഞത് വലിയൊരു സന്ദേശം തലമുറകള്‍ക്ക് കൈമാറിയാണ്.

മരണാനന്തരം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കണമെന്നതായിരുന്നു കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം.

അത് മക്കളേയും ബന്ധുക്കളേയും അറിയിച്ചു. കുഞ്ഞിമാണിക്യത്തിന്റെ തീരുമാനം അവര്‍ നടപ്പാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കി.കെ ദാസന്‍ എം എല്‍ എ യുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് ശരീരം മെഡിക്കല്‍ കോളേജിന് കൈമാറിയത്. മണ്ണില്‍ ഒരുപിടി ചാരമാകുന്നതിലും മഹത്വം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കുന്നതാണെന്ന വലിയ സന്ദേശമാണ് കുഞ്ഞിമാണിക്യം നല്‍കുന്നത്.


 

 




MathrubhumiMatrimonial