Crime News

സഹോദരിമാരെ പീഡിപ്പിച്ചയാളും ഒത്താശചെയ്ത അച്ഛനും അമ്മയും അറസ്റ്റില്‍

Posted on: 06 May 2015


പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവറും പീഡനത്തിന് ഒത്താശചെയ്ത അച്ഛനും അമ്മയും അറസ്റ്റില്‍.

പൂന്തുറ മാണിക്യവിളാകം മസാലതെരുവ് സ്വദേശികളായ സുമയ്യ (40), ഇവരുടെ ഭര്‍ത്താവ് നസീര്‍ (42), പരിചയക്കാരനായ അബ്ദുള്‍ മനാഫ് എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കി. അവിടെ നിന്ന് കേസ് പൂന്തുറ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാസങ്ങളായി അബ്ദുള്‍മനാഫ് കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്നതായി തെളിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവര്‍ പിടിയിലാവുന്നത്.

കുട്ടികളെ പ്രലോഭിപ്പിച്ച് പലയിടങ്ങളിലും കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്, പൂന്തുറ സി.ഐ. എസ്.വൈ.സുരേഷ്, എസ്.ഐ. സജിന്‍ ലൂയീസ്, ക്രൈം എസ്.ഐ. രത്‌നം, എ.എസ്.ഐ. സതീഷ്, സി.പി.ഒ. സതികുമാര്‍, അനില്‍കുമാര്‍, വനിതാ സി.പി.ഒ. രജനി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial