Crime News

രൂപേഷിന്റെ അറസ്റ്റ്: കേരള പോലീസ് തമിഴ്‌നാട്ടിലേക്ക്

Posted on: 05 May 2015


തിരുവനന്തപുരം: മാവോവാദി നേതാവ് രൂപേഷും സംഘവും ആന്ധ്ര പോലീസിന്റെ പിടിയിലായതറിഞ്ഞ് കേരള പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. ഇന്റലിജന്‍സിലെയും മാവോവാദിവിരുദ്ധ സ്‌ക്വാഡിലെയും അംഗങ്ങളും തമിഴ്‌നാട്ടിലേക്ക് തിരിച്ചതായി ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. രൂപേഷിന്റെയും സംഘത്തിന്റെയും പേരില്‍ സംസ്ഥാനത്ത് നിരവധി കേസുകളുള്ള സാഹചര്യത്തില്‍, ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇതിനായി പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കും.

തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെ അറസ്റ്റുചെയ്തുവെന്ന വിവരം പോലീസ് ആസ്ഥാനത്ത് ലഭിച്ചത്. കര്‍ണാടക, ആന്ധ്ര, കേരള പോലീസ് സംഘങ്ങളുടെ സംയുക്ത നീക്കമാണ് മാവോസംഘത്തെ കുടുക്കിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നത്. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് രൂപേഷിന്റെ അറസ്റ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നിയമപരമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 




MathrubhumiMatrimonial