അടച്ചിട്ട വീട്ടില്‍നിന്ന് ആറരലക്ഷം രൂപയും 10 പവനും കവര്‍ന്നു
Posted on: 05 May 2015
ചെങ്കള: അടച്ചിട്ട വീട്ടില്‍നിന്ന് ആറരലക്ഷംരൂപയും 10 പവന്റെ സ്വര്‍ണനാണയങ്ങളും കവര്‍ന്നു. ദേശീയപാതയില്‍ ചെങ്കള അഞ്ചാംമൈലില്‍ ഐ.എസ്.ഹമീദിന്റെ വീട്ടിലായിരുന്നു കവര്‍ച്ച.
തമിഴ്‌നാട്ടിലെ പൊതുമരാമത്ത് കരാറുകാരനായ ഹമീദും കുടുംബവും ഏപ്രില്‍ 14-ന് വീടുപൂട്ടി നെയ്വേലിയിലേക്ക് പോയതായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍പ്പാളി കുത്തിത്തുറന്ന് ഗ്രില്ലുകള്‍ അടര്‍ത്തിമാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്. വീടിന്റെ താഴെയും മുകളിലുമുള്ള അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. സാരികളില്‍ പൊതിഞ്ഞാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്.
ഹമീദും കുടുംബവും തിരിച്ചെത്തുന്നതറിഞ്ഞ് ഞായറാഴ്ച വൈകിട്ട് ഭാര്യാസഹോദരനായ ഇബ്രാഹിം വീട് വൃത്തിയാക്കാനായി തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ 25-നും അടുത്തബന്ധു വീടുതുറന്ന് വൃത്തിയാക്കിയിരുന്നു. അതിനുശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാത്രി ഹമീദും കുടുംബവും വീട്ടിലെത്തി.
വീട്ടുവളപ്പില്‍ത്തന്നെയുള്ള മറ്റൊരുവീട്ടില്‍ അടുത്ത ബന്ധുവായ അബൂബക്കറും കുടുംബവും താമസിക്കുന്നുണ്ട്. കുത്തിത്തുറന്ന ജനല്‍പ്പാളി അടച്ച നിലയിലായിരുന്നതിനാല്‍ മോഷണം ഇവരുടെ ശ്രദ്ധയിലും പെട്ടിരുന്നില്ല.
പോലീസ്‌നായയും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടങ്ങി.
കാസര്‍കോട് സര്‍വീസ് സഹകരണബാങ്കിന്റെ തായലങ്ങാടി ശാഖയില്‍ കഴിഞ്ഞദിവസം കവര്‍ച്ചശ്രമമുണ്ടായിരുന്നു. കാസര്‍കോട്ടും പരിസരങ്ങളിലും കവര്‍ച്ചകളും കവര്‍ച്ചശ്രമങ്ങളും ഉണ്ടാകുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.