Crime News

കൊല്ലത്ത് വന്‍ സ്വര്‍ണവേട്ട; വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം 5.75 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

Posted on: 03 May 2015


കൊല്ലം: കേരള വാറ്റ് നിയമം അനുശാസിക്കുന്ന രേഖകളില്ലാതെ കോയമ്പത്തൂരിലെ ആഭരണശാലയില്‍നിന്ന് കൊല്ലത്തെ വിവിധ ജുവലറികളില്‍ വിപണനം നടത്തുന്നതിന് കൊണ്ടുവന്ന സ്വര്‍ണം പിടികൂടി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കടത്തികൊണ്ടുവന്ന 5743.400 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഷാഡോ ഓപ്പറേഷനിലൂടെ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. വാല്യു അഡീഷനുള്‍പ്പടെ സ്വര്‍ണാഭരണങ്ങള്‍ക്ക് മൊത്തം 1,61,54,595 രൂപ നിര്‍ണയിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ്, പിഴ, നികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളിലായി 40,41,225 രൂപ ഈടാക്കി ഉടമയ്ക്ക് വിട്ടുകൊടുത്തു. വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം െഡപ്യൂട്ടി കമ്മീഷണര്‍ വി.സതീഷ്, ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.ആര്‍.അബ്ദുല്‍ സലാം എന്നിവരുടെ നിര്‍ദ്ദേശാനുസരണം നടന്ന ഓപ്പറേഷന് കൊല്ലം വാണിജ്യനികുതി ഇന്റലിജന്‍സ് ഓഫീസര്‍ ജോണ്‍സണ്‍ പയസ് നേതൃത്വം നല്‍കി. ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ശശിധരന്‍ പിള്ള, വൈ.ബിജു, എച്ച്.എസ്.ഷാന, ജുമൈലത്ത്, എച്ച്.മധുലാല്‍ എന്നിവര്‍ പങ്കെടുത്തു. ഒരു കേസില്‍ മാത്രം ഇത്രയും സ്വര്‍ണാഭരണങ്ങള്‍ പിടികൂടുന്നതും 40 ലക്ഷത്തിലധികം പിഴ ഈടാക്കുന്നതും കൊല്ലം വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേട്ടങ്ങളില്‍ ആദ്യത്തേതാണ്.

 

 




MathrubhumiMatrimonial