
കെടാമംഗലം എല്‍.പി. സ്‌കൂളിന്റെ ശതാബ്ദിക്ക് സംഗീതാര്‍ച്ചന
Posted on: 02 May 2015
എസ്. രാഗിന്‍
100 വര്‍ഷം പിന്നിട്ട കെടാംമംഗലം എല്‍.പി സ്‌കൂളിന് സംഗീതാര്‍ച്ചനയിലൂടെ അഭിവാദ്യം അര്‍പ്പിച്ച് ഗ്രാമവാസികള്‍..പഴയതും,പുതിയതുമായ തലമുറയില്‍പ്പെട്ടവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അതോരു വേറിട്ട കാഴ്ചയായി..സംഗീതവഴിയില്‍ സാംസ്‌കാരിക ഉന്നതി നേടി 'പാട്ടുമാടം' എന്ന സഭയിലൂടെ കെടാമംഗലം ഗ്രാമത്തിന്റെ നല്ലയാത്ര തുടരുന്നു.
പി.കേശവദേവ്, കെടാമംഗലം സദാനന്ദന്‍ തുടങ്ങി ഒട്ടനവധി മഹാന്‍മാര്‍ക്ക് ജന്മം നല്കിയ കൊടാമംഗത്തെ കെടാവിളക്കായ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ നൂറിന്‍റെ നിറവില്‍ നില്‍ക്കുമ്പോള്‍ സംഗീതാര്‍ച്ചനയിലൂടെ ആശംസകള്‍ നേരുകായാണ് ഗ്രാമവാസികള്‍.. പുതുതലമുറയിലെ കുഞ്ഞ് കുട്ടികള്‍ തുടങ്ങി 80 പിന്നിട്ട മുത്തശ്ശിമാര്‍ വരെ ഇവിടെ ഒരുമനസ്സോടെ ഒന്നിക്കുന്നു..പറവൂര്‍ കെടാമംഗലം ഗ്രാമത്തിന്‍റെ സംഗീത വഴിയിലെ പുതിയ ഉദ്യമമായ പാട്ടുമാടം എന്ന ഗാനസഭയുടെ നേതൃത്വത്തില്‍
അംഗങ്ങളില്‍ ഭൂരിഭാഗം പേരും ഈ സ്‌കൂളില്‍ പഠിച്ചവരും ഇപ്പോള്‍ പഠിക്കുന്നവരുമാണ്.വ്യത്യസ്ത മേഖകലളില്‍ ജോലി ചെയ്യുന്നവരും,വിവിധയിടങ്ങളില്‍ താമസിക്കുന്നവരും എല്ലാം ഇവിടെയുണ്ട്..സാംസ്‌കാരികവും വൈജ്ഞാനികവുമായി മുന്നേറാന്‍ ഏവര്‍ക്കും അവസരം ഒരുക്കുകയാണിവിടെ..ഒപ്പം സ്‌കൂളിനോടുള്ള അകമഴിഞ്ഞ ഭക്തിയും ഇവിടെ തെളിയുന്നു..പഴമയിലേക്കും,പാരമ്പര്യത്തിലേക്കും,ലാളിത്യത്തിലേക്കുമുള്ള സഞ്ചാരം കൂടിയാണ് നടക്കുന്നത്..
സംഗീതജ്ഞന്‍ വി.കെ ശശിധരന്‍ തയ്യാറാക്കിയ പാട്ടുകളാണ് ആലപിച്ചത്. ഒരുമിച്ചിരുന്ന് പാട്ട് പാടിയും,കൂട്ട്കൂടിയും ഏവരും മനസ്തുറക്കുന്നു. ഒരുമിച്ച് പാട്ടുപാടിയും കൂട്ടുകൂടിയും ഏവരും മനസുതുറക്കുകയാണ്.
