
കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഓട്ടോഡ്രൈവര്‍ പോലീസില്‍ ഏല്പിച്ചു
Posted on: 29 Apr 2015
തിരുവല്ല: ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്നുകിട്ടിയ സ്വര്‍ണമാല ഡ്രൈവര്‍ പോലീസില്‍ ഏല്പിച്ചു. കുരിശുകവലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കെ.സുരേഷാണ് ചൊവ്വാഴ്ച സീറ്റിനിടയില്‍നിന്നുലഭിച്ച മാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് സത്യസന്ധത കാട്ടിയത്. മാലയുടെ ഉടമയെ കണ്ടെത്താനായിട്ടില്ലെന്ന്്് എസ്.ഐ. അറിയിച്ചു.
