അതിര്‍ത്തി വഴി കോഴി കടത്ത് വ്യാപകം
Posted on: 29 Apr 2015
പാറശ്ശാല: തമിഴ്‌നാട്ടില്‍നിന്ന് സര്‍ക്കാറിന് കോടികള്‍ നഷ്ടമാക്കി ചെക്ക് പോസ്റ്റിലൂടെ ഇറച്ചിക്കോഴി കടത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപകമാകുന്നു. നടപടികള്‍ വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രമെന്നാണ് വ്യാപകമായ പരാതി.
കഴിഞ്ഞ ദിവസം അമിതവേഗത്തില്‍ ഇറച്ചിക്കോഴിയുമായി വന്ന ബൈക്കുയാത്രക്കാരനെ തടയാന്‍ ശ്രമിച്ച വില്പന നികുതി ഇന്‍സ്‌പെക്ടര്‍ ചന്ദ്രബാബുവിനേയും, എല്‍.ആര്‍.ബൈജുവിനേയും ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച മടത്തറ സ്വദേശി അല്‍ഫയാദിനെ അറസ്റ്റ് ചെയ്തിരുന്നു.
കടത്തുകാര്‍ക്ക് അനുകൂല സാഹചര്യമാണ് അമരവിള ചെക്ക്‌പേസ്റ്റില്‍ ഉള്ളത്. ഇടുങ്ങിയ റോഡ്, ഗതാഗതക്കുരുക്ക്, പഴഞ്ചന്‍ പരിശോധനാ സമ്പ്രദായം, നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനരഹിതം, ചെക്ക് പോസ്റ്റ് മന്ത്രി നേരിട്ടെത്തി മാറ്റിസ്ഥാപിക്കാന്‍ നടപടി എടുത്തെങ്കിലും വര്‍ഷങ്ങളായി തടയിടുന്ന വന്‍ ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ട്.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കോഴി ഇറച്ചിയാക്കിയാണ് കടത്ത്. രാവിലെ രണ്ടു മണിമുതല്‍ തുടങ്ങുന്ന കടത്ത് 6 മണിവരെ നീളും. മാസപ്പടി വാങ്ങി കടത്തുന്നതായി ആരോപണമുള്ള ആറ്റുപുറം ചെക്ക് പോസ്റ്റിലൂെട ആഡംബര കാറില്‍ കടത്തിയ 960 കിലോ കോഴി പിടികൂടിയതും ദിവസങ്ങള്‍ക്ക് മുമ്പാണ്. നാലു മാസം മുമ്പ് അമരവിള ചെക്ക് പോസ്റ്റിലൂടെ കടത്തിവിട്ട ഒരു ലോഡ് കോഴി പൂവാറിനു സമീപം പിടികൂടിയ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍മാരടക്കം നാലു ജീവനക്കാരെ നികുതി വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബൈക്കില്‍ ശരാശരി 200 കിലോ ഇറച്ചിയാണ് കടത്തുന്നത്. 100 രൂപയ്ക്ക് 12.5 ശതമാനം നികുതി കൂട്ടിയാല്‍ 200 കിലോ കോഴിയ്ക്ക് നല്‍കേണ്ടത് 2500 രൂപയാണ്. രണ്ടും മൂന്നും ട്രിപ്പ് അടിക്കുന്ന ഒരു ബൈക്ക് ശരാശരി 600 കിലോയോളം ഇറച്ചിയാണ് നികുതി വെട്ടിച്ച് കടത്തുന്നത്.
ഇത്തരത്തില്‍ നോക്കിയാല്‍ പ്രതിദിന നികുതി നഷ്ടംമാത്രം ബൈക്ക് ഒന്നിന് 7500/-രൂപയോളം വരും. ഓരോ ദിവസവും 100 ലധികം ബൈക്കുകളാണ് അമിത വേഗത്തില്‍ അമരവിള, ആറ്റുപുറം ചെക്ക് പോസ്റ്റുകളിലൂടെ കടന്നു പോകുന്നത്. അമിത വേഗത്തില്‍ പോകന്ന ഇവരെ പിടികൂടാന്‍ പലപ്പോഴും ഗതാഗതക്കുരുക്ക് നേരിടുന്ന അമരവിള ചെക്ക് പോസ്റ്റില്‍ കഴിയാറില്ല.
കൊല്ലങ്കോട്, നിദ്രവിള വഴി പൊഴിയൂരിലും വിഴിഞ്ഞത്തും വള്ളങ്ങളില്‍ ഇറച്ചിക്കോഴി കടത്ത് വ്യാപകമാകുന്നുണ്ട്. തീരത്ത് ഇറക്കുന്ന കോഴികളെ ആഡംബര കാറുകളില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ എത്തിക്കുന്ന വന്‍സംഘങ്ങള്‍ സജീവമാണ്.
ഉന്നതരുടെ സ്വാധീനത്തില്‍ വര്‍ഷങ്ങളായി തുടരുന്ന കടത്ത് തടയാന്‍ അധികൃതര്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ ഘട്ടങ്ങളില്‍ നിരവധിപേര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.
ദേശീയപാതയില്‍ 100 കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അമരവിള ചെക്ക് പോസ്റ്റ് തൊട്ടടുത്ത സ്‌കൂളിനു സമീപം മാറ്റി സ്ഥാപിക്കാന്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ട് വര്‍ഷങ്ങളായി. കാമറ അടക്കം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം കടത്തുകള്‍ തടയാന്‍ കഴിയുമെന്നിരിക്കെയാണ് അധികൃതരുടെ അനങ്ങാപ്പാറ നയം കടത്തുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്.
കോടികളുടെ നികുതി ചോര്‍ച്ച തടയാന്‍ അധികൃതര്‍ നടപടി എടുക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ജലരേഖയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇനിയും നടപടി ഉണ്ടാകുമെന്ന വിശ്വാസം നാട്ടാകാര്‍ക്കുമില്ല.