ശ്രീപാദം കുളത്തില്‍നിന്ന് ലഭിച്ച സ്‌ഫോടക വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു
Posted on: 29 Apr 2015
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്തെ ശ്രീപാദം കുളത്തില്‍നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്ത പൈപ്പ് ബോംബുകള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. ഫയറക്‌സ് എന്ന കമ്പനി നിര്‍മ്മിച്ച പൈപ്പ് ബോംബ് ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ഇവിടെ കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ആറാട്ടുവേളയില്‍ ആചാരവെടി മുഴക്കാന്‍ ഉപയോഗിച്ചിരുന്നവയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. എന്നാല്‍, ഫോറന്‍സിക് പരിശോധനക്കുശേഷം മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.
ഞായറാഴ്ച രാവിലെ ശ്രീപാദം കുളം വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെടുത്തത്. അന്നേദിവസം തന്നെ ബോംബ് സ്‌ക്വാഡ് തിരുവല്ലത്തെ ഒഴിഞ്ഞ പാറമടയില്‍ നിര്‍വീര്യമാക്കാന്‍ കൊണ്ടുപോയിരുന്നു. എന്നാല്‍, നിര്‍വീര്യമാക്കാന്‍ തക്കവിധം സ്‌ഫോടകശേഷി കണ്ടെടുത്തവയ്ക്ക് ഇല്ലായിരുന്നെന്നാണ് ബോംബ് സ്‌ക്വാഡ് പറയുന്നത്.
ഗന്ധകത്തിന്റെ സാന്നിധ്യംകൊണ്ട് ചെറിയ പുക ഉണ്ടായെന്നല്ലാതെ ഇതിന് സ്‌ഫോടനശേഷിയില്ലെന്ന് തന്നെയാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡി.സി.പി. സഞ്ജയ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അന്വേഷണ ചുമതലയുള്ള ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകര പിള്ള പറഞ്ഞു.