
നാട്ടുകാര്‍ കൈകോര്‍ത്തു; 'ആശ്രയ' ജനകീയബസ് ഉടന്‍ പുറപ്പെടും
Posted on: 27 Apr 2015

കൈലാസം, മാവടി, കാരിത്തോട്, ചീനിപ്പാറ, മുള്ളരിക്കുടി ഗ്രാമങ്ങളിലെ ജനങ്ങളുടെ കുടിയേറ്റക്കാലംമുതല്‍നീളുന്ന ഗതാഗതക്ലേശത്തിന് ജനകീയബസ്സര്‍വീസ് പരിഹാരമാകും. 25 ലക്ഷം രൂപ ജനങ്ങളില്‍നിന്ന് സമാഹരിച്ചു.
ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒന്‍പതുമാസത്തെ പരിശ്രമംകൊണ്ടാണ് ബസ്സര്‍വീസെന്നലക്ഷ്യം സാക്ഷാത്കരിച്ചത്.
മെയ് 2ന് 3.30ന് മാവടിയില്‍ചേരുന്ന സമ്മേളനത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ബസ്സര്‍വീസ് ഉദ്ഘാടനംചെയ്യും.
മൂന്നാംതിയ്യതിമുതല്‍ രാവിലെ കൈലാസംനെടുങ്കണ്ടം, നെടുങ്കണ്ടംപണിക്കന്‍കുടി, നെടുങ്കണ്ടംചെറുതോണി, നെടുങ്കണ്ടംഅടിമാലി എന്നീകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ജനകീയബസ്സര്‍വീസ് നടത്തും.
രാജന്‍ പൂയപ്പള്ളില്‍ പ്രസിഡന്റും ജോയി വയലിപ്പറമ്പില്‍ സെക്രട്ടറിയുമായ ജനകീയകമ്മിറ്റിയാണ് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നേതൃത്വംനല്‍കുന്നത്.
കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി., റോഷി അഗസ്റ്റിന്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.
