Crime News

വാഴുന്നോറൊടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Posted on: 27 Apr 2015


കാഞ്ഞങ്ങാട്: വാഴുന്നോറൊടിയില്‍ നാല്പതുകാരന്‍ കുത്തേറ്റ് മരിച്ചു. മാവുങ്കാല്‍ പുതിയകണ്ടത്തെ മണി (40)ആണ് കൊല്ലപ്പെട്ടത്. പുതുക്കൈ മേനിക്കോട്ടെ ഭാര്യവീട്ടില്‍നിന്ന് കടയില്‍പ്പോയി മടങ്ങവെയാണ് മൂന്നംഗസംഘം കുത്തിയത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ വാഴുന്നോറൊടി ഹെല്‍ത്ത് സെന്ററിനടുത്തുവെച്ചായിരുന്നു സംഭവം. ഭാര്യ: ബിന്ദു. പരേതനായ രാഘവന്‍ ആചാരിയുടെയും രുക്മിണിയുടെയും മകനാണ്.

 

 




MathrubhumiMatrimonial