കരിപ്പൂരില്‍ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി
Posted on: 26 Apr 2015
കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാര്‍ ഒളിപ്പിച്ചുകടത്തിയ മൂന്നര ക്കിലോ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടുപേര്‍ക്ക് വിമാനത്തില്‍െവച്ച് സ്വര്‍ണം കൈമാറിയ യാത്രക്കാരന്‍ സ്വന്തം ബാഗ് ഉപേക്ഷിച്ച് വിമാനത്താവളത്തില്‍നിന്നും മുങ്ങി.
വെള്ളിയാഴ്ച രാത്രി 11.30ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ഓമശ്ശേരി ഒതയമംഗലം അബൂബക്കര്‍ സിദ്ധീഖ്(25), പൂവാട്ടുപറമ്പ് താഴെ കേളംപറമ്പത്ത് ഫൈസല്‍(35)എന്നിവരില്‍ നിന്ന് സ്വര്‍ണബിസ്‌ക്കറ്റുകള്‍ കണ്ടെത്തി. കോഴിക്കോട് പടനിലം മമ്മാരുകണ്ടിയില്‍ അബ്ദുള്‍ റഹീ(34)മിന്റെ ബാഗിലുണ്ടായിരുന്ന എട്ട് സ്വര്‍ണബിസ്‌ക്കറ്റുകള്‍ രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്തു. 91ലക്ഷം രൂപയുടെ സ്വര്‍ണം മൂന്ന് പേരില്‍നിന്നായി പിടികൂടി.
ഇരുവര്‍ക്കും വിമാനത്തില്‍ െവച്ച് സ്വര്‍ണം കൈമാറിയ അഷ്‌റഫ് കുന്നത്താണ് പിടികൂടുമെന്നായപ്പോള്‍ ബാഗ് ഉപേക്ഷിച്ച് മുങ്ങിയത്.
ലിഫ്റ്റില്‍ ഒളിപ്പിച്ചശേഷം ജീവനക്കാരെ സ്വാധീനിച്ച് സ്വര്‍ണം പുറത്തെത്തിക്കാനായിരുന്നു സിദ്ധിഖിന്റെയും ഫൈസലിന്റെയും പദ്ധതി. ലിഫ്റ്റില്‍ ഒളിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു. വിമാനമിറങ്ങി മൂന്നുപേരും മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്കെത്തിയപ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്. അബൂബക്കര്‍ സിദ്ധീഖിന്റെ അടിവസ്ത്രത്തില്‍ 39 ലക്ഷം രൂപ വിലലഭിക്കുന്ന 12 സ്വര്‍ണ ബിസ്‌ക്കറ്റുകളും, ഫൈസലിന്റെ അടിവസ്ത്രത്തില്‍ 26 ലക്ഷം രൂപ വിലവരുന്ന എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളുമാണ് കണ്ടെത്തിയത്.
നികുതിവെട്ടിച്ച് വരുമാന സ്രോതസ്സുകാണിക്കാതെ 26 ലക്ഷത്തിന്റെ എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ അബ്ദുള്‍ റഹീമിന്റെ ബാഗില്‍നിന്നും കണ്ടെടുത്തു.
കസ്റ്റംസ് അസി. കമ്മീഷണര്‍ സി.പി.എം.അബ്ദുള്‍റഷീദ്, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എം. രാജു, പി. ഉണ്ണികൃഷ്ണന്‍, യു. ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സി. പ്രദീപ് കുമാര്‍, കെ.ആര്‍. സജീവ്, സി.കെ മുഹമ്മദ് ബഷീര്‍, സര്‍ജന്‍, മനോജ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.