
ഐഐഎം പ്രവേശന പരീക്ഷാ ക്രമക്കേട്: രണ്ട് പേര്‍ ലഖ്‌നൗവില്‍ അറസ്റ്റില്‍
Posted on: 24 Apr 2015
ബിജു പങ്കജ്
കൊച്ചി: 2012 ല്‍ കോഴിക്കോട് ഐ.ഐ.എമ്മിലേക്ക് നടന്ന പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ രണ്ട് പ്രധാന പ്രതികള്‍ ലഖ്‌നൗവില്‍ അറസ്റ്റിലായി. ക്രമക്കേടില്‍ ഉള്‍പ്പെട്ട കരിയര്‍ ഗാര്‍ഡിയന്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് ഇവര്‍.
സിയാഗുല്‍ അബ്ബാസ്, അസലം മുഹമ്മദ് എന്നിവരാണ് പിടിയിലായത്. സിയാഗുല്‍ അബ്ബാസ് കരിയര്‍ ഗാര്‍ഡിയന്റെ മാനേജരും അസലം മുഹമ്മദ് യുനാനി ഡോക്ടറുമാണ്. തട്ടിപ്പുവഴി പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കോഴവാങ്ങിയത് ഇവരാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
8 മുതല്‍ 15 ലക്ഷം രൂപ വരെയാണ് രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് കോഴ നല്‍കിയത്. നേരത്തെ അറസ്റ്റിലായ ഐഐഎം വെബ് സൈറ്റിന്റെ മേല്‍ നോട്ടം വഹിച്ചിരുന്ന വെബ് വ്യൂസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ മുഹമ്മദ് അഫാക്കുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെബ്‌സൈറ്റിന്‍റെ സെര്‍വര്‍ വഴി പരീക്ഷാ ഫലത്തില്‍ കൃത്രിമം നടത്താന്‍ അസ്ലം മുഹമ്മദാണ് അഫാക്കിന് പണം നല്‍കിയതെന്നും സിബിഐ കണ്ടെത്തി. അറസ്റ്റിലായ ഇരുവരെയും ഞായറാഴ്ച്ച സിബിഐ കൊച്ചിയിലെത്തിക്കും.
