Crime News

ദീപക് വധം: സമരപരിപാടികള്‍ മാറ്റിവെച്ചു

Posted on: 24 Apr 2015


തൃശ്ശൂര്‍: ജെ.ഡി.യു. നേതാവ് സി.ജി. ദീപക്കിന്റെ വധത്തെ തുടര്‍ന്ന് നടത്താനിരുന്ന സമരപരിപാടികള്‍ മാറ്റിവെച്ചതായി ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി അറിയിച്ചു.
ഗൂഢാലോചനയിലെ പ്രതികളെ കണ്ടെത്തുന്നതിന് റേഞ്ച് ഐജി ടി.ജെ. ജോസിന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷല്‍ ടീമിന്റെ അന്വേഷണം തൃപ്തികരമാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് കാര്യക്ഷമതയോടെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തുവരുന്നുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ഗൂഢാലോചനക്കാരെയും മറ്റ് പ്രതികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഉറപ്പ് ഗൗരവത്തോടെ കാണുന്നു. ഇതിനാല്‍ ഏപ്രില്‍ 29ന് നിശ്ചയിച്ച എസ്.പി. ഓഫീസ് മാര്‍ച്ചും തുടര്‍ന്നുള്ള അനിശ്ചിതകാല നിരാഹാരവും താത്കാലികമായി മാറ്റിവെച്ചതായി യൂജിന്‍ മോറേലി അറിയിച്ചു.

 

 




MathrubhumiMatrimonial