Crime News

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

Posted on: 24 Apr 2015


കോഴഞ്ചേരി: നെടുംപ്രയാര്‍ തേവലശ്ശേരി ദേവീക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.
ക്ഷേത്രത്തിന്റെ പടിക്കല്‍ മാരാമണ്‍-കുറിയന്നൂര്‍ റോഡരികിലെ കാണിക്കവഞ്ചിയാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കള്‍ കുത്തിത്തുറന്നത്.
പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയവരാണ് വഞ്ചികുത്തിത്തുറന്നനിലയില്‍ കണ്ടെത്തിയത്. വഞ്ചിയുടെ നാല്താഴുകളും മുറിച്ചുമാറ്റപ്പെട്ടനിലയിലാണ്.

പാതിനയ്യായിരം രൂപയോളം മോഷ്ടാക്കള്‍ കവര്‍ന്നതായാണ് പ്രാഥമികനിഗമനം.
സംഭവമറിഞ്ഞ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചെങ്കിലും മൂന്നുമണിക്കൂറിനുശേഷമാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എന്നാല്‍, പോലീസ് ജീപ്പ് തകരാറിലായതാണ് വൈകാന്‍ കാരണമെന്ന് കോയിപ്രം പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial