Crime News

അനാശാസ്യം: മൂന്നുപേര്‍ അറസ്റ്റിലായി

Posted on: 20 Apr 2015


കോയമ്പത്തൂര്‍: വടക്കിപാളയം രാമപട്ടണം റോഡില്‍ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ മൂന്ന് മലയാളികള്‍ പോലീസ് അറസ്റ്റിലായി.
എരുത്തേമ്പതിയിലെ എ. അന്‍പുദാസ് (20), എസ്. ഭൂപതിരാജന്‍ (25), ചിറ്റൂര്‍ സ്വദേശി ബി. ഉണ്ണിക്കൃഷ്ണന്‍ (25) എന്നിവരെയാണ് വടക്കിപാളയം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബാന്നയ്യ അറസ്റ്റുചെയ്തത്.

മാപ്പിളൈകൗണ്ടന്‍ പുതൂരിലാണ് കേന്ദ്രം. 28ഉം 50ഉം വയസ്സായ രണ്ട് സ്ത്രീകളെ ഇവിടെനിന്ന് രക്ഷപ്പെടുത്തി സങ്കനൂര്‍ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

 

 




MathrubhumiMatrimonial