വിവാഹത്തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്തു
Posted on: 20 Apr 2015
തെളിവെടുപ്പിനായി ചെറുതുരുത്തിയിലെത്തിച്ചു
ചെറുതുരുത്തി: കേരളത്തില്‍ വിവിധ ജില്ലകളില്‍ വിവാഹത്തട്ടിപ്പു നടത്തിയ ആളെ അറസ്റ്റ് രേഖപ്പെടുത്തി ചെറുതുരുത്തിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. മലപ്പുറം തൊഴുവാനൂര്‍ മേലേതില്‍ ബഷീറലി എന്നഹൈദറി(44)നെയാണ് ചെറുതുരുത്തിയില്‍ കൊണ്ടുവന്നത്.
ചെറുതുരുത്തി പള്ളിക്കല്‍ ഭാഗത്തുനിന്ന് നിര്‍ധനയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ഒരു മാസത്തിനുശേഷം ഇവരുടെ ഒരു ലക്ഷത്തിലധികം രൂപയും ആഭരണങ്ങളുമായി ഗള്‍ഫിലേക്കെന്നുപറഞ്ഞ് കടന്നു കളയുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ചെറുതുരുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബഷീറലി, വയനാട്, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നായി നിരവധി വിവാഹങ്ങള്‍ കഴിച്ചതായി കണ്ടെത്തിയത്.
സമാനമായ രീതിയിലുള്ള തട്ടിപ്പാണ് ഇയാള്‍ എല്ലായിടത്തും നടത്തിയിരുന്നത്. ഇതിനായി വാടകയ്ക്ക് ബന്ധുക്കളെയും കൂടാതെ മലപ്പുറത്തെ ഒരു മസ്ജിദിന്റെ വ്യാജ കത്തും തയ്യാറാക്കിയിരുന്നു. വീട്ടില്‍ വയസ്സായ സ്ത്രീക്ക് ആളുകളെ കണ്ടാല്‍ ഭയംവരുന്ന അസുഖമാണെന്ന് വരുത്തിത്തീര്‍ത്ത് വിവാഹത്തിന്റെ ആദ്യഘട്ട ചടങ്ങുകളെല്ലാം വളാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് നടത്തിയത്.
ചെറുതുരുത്തി എസ്.ഐ. ബിനു തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷേക്ക്്് ഹമീദ്, എസ്. അലി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗഫൂര്‍, അലി തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. മലപ്പുറം വളാഞ്ചേരിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
.