Crime News

കഞ്ചാവ് വേട്ട-കോതമംഗലത്ത് ഒരാഴ്ചക്കിടെ പിടിയിലായത് മൂന്ന് പേര്‍

Posted on: 20 Apr 2015


കോതമംഗലം: ചെറുവട്ടൂരില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍.പശ്ചിമ ബംഗാള്‍ ബര്‍ദ്വാന്‍ ദക്ഷിണ്‍ കുസും ഗ്രാമം സ്വദേശിയായ ബഷീര്‍ മാലിക് (22) ആണ് അറസ്റ്റിലായത്.

താലൂക്കില്‍ ഒരാഴ്ചക്കിടെ കഞ്ചാവ് വില്‍പ്പനക്കിടെ പിടികൂടുന്ന മൂന്നാമത്തെ പ്രതിയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കുത്തുകുഴി പള്ളിക്ക് സമീപം ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന നെല്ലിമറ്റം ആലക്കല്‍ അജ്മല്‍ റസാക്കും ഇയാളുടെ കൂട്ടാളി 17കാരനും പിടിയിലായിരുന്നു..ചെറുവട്ടൂരിലും പരിസര പ്രദേശങ്ങളിലുമായി യുവാക്കള്‍ക്കിടയിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ബഷീര്‍ മാലിക് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു.ചെറുവട്ടൂര്‍ കവലക്ക് സമീപം വാടക കെട്ടിടത്തില്‍ താമസിക്കുന്ന പ്രതിയെ തേടി നിരവധി പേര്‍ കഞ്ചാവ് വാങ്ങാന്‍ എത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.ശനിയാഴ്ച രാത്രി മഫ്ടിയിലെത്തിയ സംഘം വില്‍പ്പനക്കിടെ തന്ത്രപൂര്‍വം ബഷീറിനെ പിടികൂടുകയായിരുന്നു. നൂറ്റമ്പത് ഗ്രാം കഞ്ചാവും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

ബംഗാളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവ വഴിയാണ് പ്രതി കഞ്ചാവ് കൊണ്ടു വരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി

 

 




MathrubhumiMatrimonial