വധശ്രമക്കേസ്: ഒരാള്‍ അറസ്റ്റില്‍
Posted on: 20 Apr 2015
ആലപ്പുഴ: വാക്കുതകര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാളെ പോലീസ് പിടികൂടി. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡ് ആലിശ്ശേരി കോളനിക്ക് പടിഞ്ഞാറ് തൈപ്പറമ്പ് മൂലയില്‍ വീട്ടില്‍ സനീര്‍ (24) ആണ് പിടിയിലായതെന്ന് ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.
ജനവരി 25ന് രാവിലെ ആലപ്പുഴ റഹിം റസിഡന്‍സിയുടെ മുന്നില്‍ വഴിയാത്രക്കാരനെ അതിക്രമിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന് മൂന്നംഗസംഘം വിപിന്‍ (ജോസഫ്) എന്നയാളെ മാരകമായി വടിവാള്‍കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായ സനീര്‍. ഒന്നാം പ്രതി മഞ്ജു, മൂന്നാം പ്രതി ഇസ എന്നിവരെ പിടികൂടാനായിട്ടില്ല.