goodnews head

പമ്പാ നദിയില്‍ ചാടിയ വയോധികന് ബംഗാളി തൊഴിലാളികള്‍ രക്ഷകരായി

Posted on: 20 Apr 2015


ചെങ്ങന്നൂര്‍: എം.സി.റോഡിലെ ഇറപ്പുഴ പാലത്തില്‍നിന്ന് പമ്പാ നദിയില്‍ ചാടിയ വയോധികന് ബംഗാളി തൊഴിലാളികള്‍ രക്ഷകരായി. ചെറിയനാട് സ്വദേശിയായ 80കാരനാണ് ഞായറാഴ്ച 11.30ഓടെ ചാടിയത്. ഒഴുക്കില്‍പ്പെട്ട ഇയാളെ പാലംപണിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ നീന്തിച്ചെന്ന് കരയ്ക്കടുപ്പിച്ചു.

നാട്ടുകാര്‍ അറിയിച്ചപ്രകാരം സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഇയാളെ ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതര്‍ പിന്നീട് വയോധികനെ പുത്തന്‍കാവ് ശരണാലയം അഭയഭവനിലാക്കി.

 

 




MathrubhumiMatrimonial