അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കി ചുനക്കര വി.എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റ്
Posted on: 20 Apr 2015
ചാരുംമൂട്: അങ്ങാടിക്കുരുവികള്‍ക്ക് ചേക്കേറാന്‍ കൂടുകളൊരുക്കി ചുനക്കര ഗവ. വി.എച്ച്.എസ്.എസ്സിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്. ആലപ്പുഴ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ സഹായത്തോടെ ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ പത്ത് സ്ഥലങ്ങളിലാണ് കൂടുകള്‍ സ്ഥാപിച്ചത്.
ചുനക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം കൂട് സ്ഥാപിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. പദ്ധതി ഉദ്ഘാടനം ചെയ്തു. കുരുവികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കാന്‍ കുട്ടികള്‍ ക്രമീകരണം ഉണ്ടാക്കി. പി.ടി.എ. പ്രസിഡന്റ് മനോജ് കമ്പനിവിള, ഫോറസ്റ്റ് ഓഫീസര്‍ വൈ.നാസറുദ്ദീന്‍, അച്ചന്‍കുഞ്ഞ്, ഹരികുമാര്‍, പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍.മോഹനചന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.ഷീലാമണി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജെ.ജഫീഷ്, ലിജിന്‍, അനന്ദു, ഹരീഷ് എന്നിവര്‍ നേതൃത്വം നല്കി.