മോഷണം; കുരമ്പാല വീണ്ടും ഭയപ്പാടില്‍
Posted on: 20 Apr 2015
പന്തളം: രണ്ട് മാസം മുന്‍പ് ബ്ലാക്ക്മാന്റെ കഥ കേട്ടും മോഷണശ്രമങ്ങള്‍ നടന്നും ഭയന്ന ജനം വീണ്ടും ഭയപ്പാടിലായി. കഴിഞ്ഞദിവസങ്ങളില്‍ കുരമ്പാല, പെരുമ്പുളിയ്ക്കല്‍ ഭാഗത്ത് അഞ്ചിടത്ത് മോഷണശ്രമം നടന്നു. ഗൃഹനാഥനെ തലയിണ മുഖത്ത് വെച്ച് ശ്വാസംമുട്ടിച്ച് മോതിരമൂരാന്‍ ശ്രമമുണ്ടായി. ശക്തി ഓട്ടോമൊബൈല്‍സില്‍ കയറി പണത്തിനായി തിരച്ചില്‍ നടത്തി.
ശനിയാഴ്ച രാത്രി പെരുമ്പുളിയ്ക്കല്‍ കുളവള്ളി കുളത്തിനു സമീപം ശ്രീരാഗത്തില്‍ ഗിരീഷ്ബാബുവിന്റെ അടുക്കളഭാഗത്തെ ഗ്രില്ല് തുറക്കാന്‍ ശ്രമം നടത്തി. പരാജയപ്പെട്ടപ്പോള്‍ അമ്മ ഓമനയമ്മ കിടന്നുറങ്ങിയ കിടപ്പുമുറിയുടെ ജനാല കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്നു. ഓമനയമ്മയുടെ കൈയില്‍ കിടന്ന വള മുറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണര്‍ന്ന് ബഹളംവെച്ചതിനാല്‍ മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപ്പെട്ടു.
രണ്ടുമാസം മുന്‍പ് കുരമ്പാലയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ മോഷണവും സാമൂഹികവിരുദ്ധശല്യവും അക്രമവും കെട്ടടങ്ങിയ സമയത്താണ് മോഷണശ്രമങ്ങള്‍ വീണ്ടും ഈ പ്രദേശത്ത് തുടങ്ങിയിട്ടുള്ളത്.
പത്തനംതിട്ട ജില്ലാ പോലിസ് ചീഫായിരുന്ന ഡോ. ശ്രീനിവാസ് സ്ഥലത്തെത്തി നാട്ടുകാരുടെ യോഗം വിളിക്കുകയും പോലീസും നാട്ടുകാരും ചേര്‍ന്നുള്ള പട്രോളിങ്ങും പരിശോധനയും ശക്തമാക്കുകയും ചെയ്തിരുന്നു. ചില മോഷ്ടാക്കളെ അറസ്റ്റ് ചെയ്തതോടുകൂടി ജനങ്ങള്‍ക്ക് ഭീതിവിട്ടുണര്‍ന്നിരുന്നു. ഇതിനിടെയാണ് വീണ്ടും മോഷണശ്രമങ്ങള്‍ തുടങ്ങിയത്.