Crime News

ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍

Posted on: 20 Apr 2015


തിരുവനന്തപുരം: അമ്പതോളം മോഷണക്കേസുകളിലെ പ്രതിയെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്തു. തിരുവല്ലം ഉണ്ണി എന്നുവിളിക്കുന്ന ഉണ്ണിക്കൃഷ്ണനെ(39)യാണ് ഓപ്പറേഷന്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സിറ്റി പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യാപകമായി ഇയാള്‍ മോഷണത്തിലേര്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അടൂര്‍, ചെങ്ങന്നൂര്‍, കൊട്ടാരക്കര തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. മോഷണക്കേസില്‍ ഇയാള്‍ രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആഡംബര കാര്‍ മോഷണം, നേമത്ത് ഒറ്റദിവസം എട്ട് കടകള്‍ കൊള്ളയടിച്ചു തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്.

 

 




MathrubhumiMatrimonial