Crime News

സ്മിതയുടെ തിരോധാനം: സിബിഐ അന്വേഷണം വേണമെന്ന് ഭര്‍തൃപിതാവ്‌

Posted on: 19 Apr 2015


കൊച്ചി: ഭര്‍ത്താവിനൊപ്പം ദുബായിയിലെത്തിയ ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഭര്‍തൃപിതാവ്. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതെന്നും സ്മിതയുടെ ഭര്‍ത്താവ് സാബു ആന്റണിയുടെ പിതാവ് യു.സി. ആന്റണി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേസില്‍ കഴിഞ്ഞ ഫിബ്രവരിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സാബു ആന്റണി ജയിലിലാണ്. 2005 സപ്തംബറിലാണ് ദുബായിയില്‍ െവച്ച് സ്മിതയെ കാണാതാവുന്നത്. പിന്നീട് ഇവര്‍ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

 

 




MathrubhumiMatrimonial