goodnews head

വിലക്കുറവില്‍ ഭക്ഷണം: ഉടമയ്ക്ക് അനുമോദനം

Posted on: 19 Apr 2015


ചങ്ങനാശ്ശേരി: വിലക്കുറവില്‍ സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ വില്പന നടത്തുന്ന ഹോട്ടലുടമ അഷ്‌റഫിന് അഭിനന്ദനപ്രവാഹം. അഷ്‌റഫിന്റെ ഹോട്ടലിലെ വിലക്കുറവിനെക്കുറിച്ച് മാതൃഭൂമി ശനിയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുള്‍ ഖാദറും ചങ്ങനാശ്ശേരി പൗരാവലി ഭാരവാഹികളും ഹോട്ടലിലെത്തി അഷ്‌റഫിനെ അനുമോദിച്ചു. പൗരാവലിയുടെ ഉപഹാരം സപ്ലൈ ഓഫീസര്‍ ഹോട്ടലുടമയ്ക്ക് സമ്മാനിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജെ.ലാലി, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസ്, സാജന്‍ ഫ്രാന്‍സിസ്, ജസ്റ്റിന്‍ ബ്രൂസ്, ബേബിച്ചന്‍ മുക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.


 

 




MathrubhumiMatrimonial