goodnews head

അപകടകാരിയായ ആനയെ ഉപദ്രവിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് ബോര്‍ഡ്‌

Posted on: 19 Apr 2015


തീക്കോയി: തീക്കോയി മുപ്പതേക്കറില്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ ആനയെ തളച്ചിരിക്കുന്ന റബര്‍തോട്ടത്തില്‍ അപകടകാരിയായ ആനയെ പ്രകോപനമുണ്ടാക്കി ഉപദ്രവിക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പുബോര്‍ഡ്. ആനയുടെ അടുത്തുചെല്ലാനോ ശബ്ദമുണ്ടാക്കാനോ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബോര്‍ഡില്‍ പറയുന്നു.

ഏപ്രില്‍ ഒന്നിന് ഉടമയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആനയെ ഉടമയുടെതന്നെ റബര്‍തോട്ടത്തില്‍ തളച്ചിരിക്കുകയാണ്. മദപ്പാടുള്ള ആനയെ കാണാന്‍ ആദ്യദിവസങ്ങളില്‍ നിരവധിപേരെത്തിയിരുന്നു. ഇവര്‍ ആനയ്ക്കുനേരെ കല്ലെടുെത്തറിയുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു.

കാണാനെത്തുന്ന ജനങ്ങളെ ഒച്ചവച്ചും തുമ്പിക്കൈയുയര്‍ത്തിയും ഭയപ്പെടുത്താന്‍ ആനയും ശ്രമിക്കുന്നുണ്ട്. മദപ്പാടിന്റെ ലക്ഷണങ്ങളുള്ള ആനയെ മുന്‍പാപ്പാന്മാരും മരണപ്പെട്ട ഉടമയുടെ ബന്ധുക്കളും പരിചരിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴും ആനയുടെ ദേഷ്യത്തിന് കുറവുവന്നിട്ടില്ല. ആനയെ ഇവിടെ തളച്ച ദിവസങ്ങളില്‍ കാണാനെത്തുന്നവര്‍ ആനയെ പ്രകോപിപ്പിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവിടെ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചത്. പ്രകോപനംമൂലം ആന ചങ്ങലപൊട്ടിക്കാനും മറ്റും ശ്രമിച്ചിരുന്നു. കാണാനെത്തുന്ന ചിലര്‍ ആനയുടെ സമീപെേത്തക്കത്തുവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലികവേലിയും സ്ഥാപിച്ചിട്ടുണ്ട്.


 

 




MathrubhumiMatrimonial