Crime News

പള്ളിവികാരിക്ക് നേരെ ആക്രമണം

Posted on: 19 Apr 2015


കോന്നി: കോന്നി താഴം സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരി മാത്യു പേഴുംമൂട്ടിലിനെ ആക്രമിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. പള്ളിയോട് ചേര്‍ന്ന പാഴ്‌സനേജിലാണ് ഇദ്ദേഹം താമസിക്കുന്നത്. മുളകുപൊടി കണ്ണിലിട്ടാണ് വികാരിയെ ആക്രമിച്ചത്. അക്രമികള്‍ ഓടിമറഞ്ഞു. കോന്നി പോലീസ് കേസെടുത്തു.

അരിഷ്ടം പിടിച്ചു
പത്തനംതിട്ട:
കടമ്പനാട് അമ്പലത്താംകുഴി പുത്തന്‍വീട്ടില്‍ ഗോപാലനെ (80) എട്ട് ലിറ്റര്‍ അരിഷ്ടവുമായി എൈക്‌സസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്‍സ്‌പെക്ടര്‍ എം.കെ.മുരളീധരന്‍, പ്രിവന്‍റീവ് ഓഫീസര്‍ ടി.ആര്‍.ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

 




MathrubhumiMatrimonial