രാത്രിയില്‍ മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍
Posted on: 19 Apr 2015
കൊല്ലം: മോഷണശ്രമത്തിനിടെ രണ്ടുപേരെ പോലീസ് പിടികൂടി. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് ഇവര്‍. കൊല്ലം ക്യു.എ.സി. റോഡിലുള്ള ഒരു കടയില്‍ പതുങ്ങിയിരുന്ന് മോഷണത്തിന് ശ്രമിച്ച ശക്തികുളങ്ങര കന്നിമേല്‍ പൂവന്‍പുഴ തറയില്‍ വീട്ടില്‍ സജീവന്‍ (49), അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളി തൊള്ളൂര്‍ കോളനിയില്‍ രാജീവ് (30) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കടയ്ക്ക് സമീപം സംശയകരമായി ഇരിക്കുന്ന സജീവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൈവശം മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടത്. ഇയാള്‍ക്കൊപ്പം മോഷണത്തിന് എത്തിയ രാജീവിനെ കടയുടെ പുറകുവശത്തുനിന്ന് പിടികൂടി. ഓടയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ജയിലില്‍വച്ച് പരിചയപ്പെട്ടവരാണ് ഇരുവരും.
സജീവന്‍ കഴിഞ്ഞ രണ്ടുമാസം മുമ്പാണ് ജയിലില്‍നിന്ന് പുറത്തുവന്നത്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷെരീഫ്, സബ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാര്‍, ഗ്രേഡ് എസ്.ഐ.സജി, ജോസ് പ്രകാശ്, അനന്‍ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സജി എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.