
മണല്‍കടത്തിയ രണ്ട് വള്ളങ്ങള്‍ പിടിച്ചെടുത്തു
Posted on: 19 Apr 2015
തിരുവല്ലം: അനധികൃതമായി മണല്‍വാരല്‍ നടത്തിയ രണ്ടു വള്ളങ്ങള്‍ പോലീസ് പിടികൂടി. മണല്‍കടത്തുകാര്‍ രക്ഷപ്പെട്ടു. തിരുവല്ലം ആറില്‍ രാത്രി 11 മണിയോടെ മണല്‍കടത്തിയ വള്ളങ്ങളെയാണ് പോലീസ് രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടിയത്. വള്ളങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം എസ്.ഐ. മധുസൂദനന്‍ നായര്‍, എ.എസ്.ഐ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വള്ളങ്ങള്‍ പിടികൂടിയത്.
