കഞ്ചാവു വില്‍പ്പനക്കിടെ പിടിയില്‍
Posted on: 19 Apr 2015
മാറനല്ലൂര്‍: നിരവധി അബ്കാരി കേസുകളിലുള്‍പ്പെട്ട സ്ത്രീ കഞ്ചാവ് വില്‍പ്പനക്കിടയില്‍ പോലീസ് പിടിയിലായി. മണ്ണടിക്കോണം മഞ്ഞറമ്മൂല വയലിന്‍മൂല കടുക്കറപുത്തന്‍ വീട്ടില്‍ സോഭിയെ (50) ആണ് കേസില്‍ മാറനല്ലൂര്‍ എസ്.ഐ. ചന്ദ്രസേനന്‍ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 29ഗ്രം വീതം വരുന്ന അഞ്ച് പൊതി കഞ്ചാവും 10,000 രൂപയും പോലീസ് പടിച്ചെടുത്തു. മലയിന്‍കീഴ്, മാറനല്ലൂര്‍, കാട്ടാക്കട എന്നീ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ 19 അബ്കാരി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.