Crime News

പച്ചക്കറി ലോറിയില്‍ കടത്തിയ പാന്‍മസാല പിടിച്ചു

Posted on: 19 Apr 2015


കാട്ടാക്കട: പച്ചക്കറി കയറ്റിയ പിക്കപ്പ് മിനിലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പാന്‍മസാല ശേഖരം കള്ളിക്കാട് വില്പനനികുതി ചെക്ക്‌പോസ്റ്റില്‍ എൈക്‌സസ് പിടികൂടി. വാഹനവും ഇതിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് തെങ്കാശി സ്വദേശി മാടസ്വാമി (45), ശക്തിഗണപതി (45), ആലക്കുളം സ്വദേശി സുധാകരന്‍ (32) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചെ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാഹനം വില്പനനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുടര്‍ന്ന് സംശയം തോന്നിയ എക്‌സൈസ് സംഘം വിശദമായ പരിശോധനയ്ക്കിടയിലാണ് പാന്‍മസാല കണ്ടെത്തിയത്.

പൊതുവിപണിയില്‍ ഒമ്പത് ലക്ഷത്തോളം രൂപ വിലവരുന്നതാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടാക്കട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കര്‍, പ്രിവന്റീവ് ഓഫീസര്‍ റെജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പാന്‍മസാല പിടികൂടിയത്.

 

 




MathrubhumiMatrimonial