Crime News

റെയ്ഡ്: കന്യാകുമാരി ജില്ലയില്‍ 15 പേര്‍ പിടിയില്‍

Posted on: 19 Apr 2015


മാര്‍ത്താണ്ഡം: കന്യാകുമാരി ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് കന്യാകുമാരി, നാഗര്‍കോവില്‍, തക്കല, കുളച്ചല്‍ പോലീസ് സബ്ഡിവിഷന്‍ പ്രദേശത്തെ 75 ലോഡ്ജുകളില്‍ കഴിഞ്ഞദിവസം രാത്രി പോലീസ് മിന്നല്‍ പരിശോധന നടത്തി െകാടുംകുറ്റവാളികളായ 15 പേരെ പിടികൂടി. സംശയകരമായ രീതിയില്‍ ചുറ്റിത്തിരിഞ്ഞ നാല്പതുപേരെ പിടികൂടി വിവരങ്ങള്‍ ശേഖരിച്ചശേഷം വിട്ടയച്ചു.

രാത്രി 10 മണിമുതല്‍ രണ്ട് മണിവരെയും രണ്ട് മണിമുതല്‍ രാവിലെ ആറ് മണിവരെയും ഇരുവിഭാഗങ്ങളായി തിരിഞ്ഞാണ് വാഹനപരിശോധനയും ലോഡ്ജുകളില്‍ മിന്നല്‍പരിശോധനയും നടത്തിയത്. മദ്യപിച്ചും ശരിയായ രേഖകള്‍ ഇല്ലാതെയും വാഹനം ഓടിച്ച 700 പേര്‍ക്കെതിരെയും കേസ് എടുത്തു. ജില്ലാ പോലീസ് സൂപ്രണ്ട് മണിവണ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലയൊട്ടാകെയുള്ള സ്റ്റേഷനുകളിലെ സബ്ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial