
കല്ലുംമണ്ണും കടത്തിയ വാഹനങ്ങള്‍ പിടികൂടി
Posted on: 18 Apr 2015
പാണ്ടിക്കാട്: അനധികൃതമായി കല്ലുംമണ്ണും കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ പോലീസ് പിടികൂടി. പൂളമണ്ണയില്‍നിന്ന് ലോറികളും ഒറവുംപുറത്തുനിന്ന് മണ്ണെടുക്കുകയായിരുന്ന ജെ.സി.ബിയും രണ്ടു ടിപ്പറുകളുമാണ് പിടികൂടിയത്.
പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയില്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നിര്‍മിക്കുന്ന കാരുണ്യഭവനങ്ങളുടെ പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി.എച്ച്. ബാപ്പുട്ടിയാണ് പോലീസില്‍ പരാതിനല്‍കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെമ്പ്രശ്ശേരി മേഖലാ മുസ്ലിംലീഗ് കമ്മിറ്റി പ്രകടനം നടത്തി.
