Crime News

സി.പി.എം. പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: 18 Apr 2015


വടക്കഞ്ചേരി: സി.പി.എം. പ്രവര്‍ത്തകനായ മണികണ്ഠനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിനുപയോഗിച്ച നാല് വടിവാളും കമ്പിവടിയും കാരയങ്കാട് ദേശീയപാതയുടെ അരികിലുള്ള ചാലില്‍നിന്ന് പോലീസ് കണ്ടെടുത്തു.

കണ്ണമ്പ്ര കിഴക്കേക്കളം സ്വദേശികളായ സുമേഷ് (25), മണികണ്ഠന്‍ (29), സന്തോഷ് (23), ഷൈജു (27), മണികണ്ഠന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലങ്കോട് പയിലൂരില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ വെള്ളിയാഴ്ച കാലത്ത് സി.ഐ. എസ്.പി. സുധീരന്‍, ക്രൈം സ്‌ക്വാഡ് ഗ്രേഡ് എസ്.ഐ. സാബു ജോസഫ്, ക്രൈം സ്‌ക്വാഡ് സീനിയര്‍ സി.പി.ഒ. എന്‍. സുരേഷ്, എ.എസ്.ഐ. എം.സി. ഗോപകുമാര്‍, സി.പി.ഒ.മാരായ സുനില്‍കുമാര്‍, സത്താര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഫിബ്രവരി 24നാണ് വടക്കഞ്ചേരി തങ്കം ജങ്ഷനുസമീപം മണികണ്ഠന് വെട്ടേറ്റത്. ഇതിനുമുമ്പ് കണ്ണമ്പ്ര ചാമപറമ്പില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മണികണ്ഠന്‍ പ്രതിയായിരുന്നു.

 

 




MathrubhumiMatrimonial