Crime News

സ്വര്‍ണാഭരണം നിറംകൂട്ടാന്‍വാങ്ങി തട്ടിപ്പ്; രണ്ടുേപര്‍ അറസ്റ്റില്‍

Posted on: 18 Apr 2015


തൃത്താല: വീട്ടമ്മമാരെ സമീപിച്ച് സ്വര്‍ണാഭരണത്തിന് തിളക്കംകൂട്ടി നല്‍കാമെന്നുപറഞ്ഞ് കബളിപ്പിച്ച ബിഹാറികളെ തൃത്താലപോലീസ് അറസ്റ്റ് ചെയ്തു. പ്രഭുകുമാര്‍ഷാ (19), ശ്യാംലാല്‍ഷാ എന്നിവരാണ് അറസ്റ്റിലായത്. മാട്ടായയിലെ വീട്ടമ്മയുെട നാലുപവനോളം വരുന്ന സ്വര്‍ണാഭരണം നിറംകൂട്ടി നല്‍കാമെന്ന് പറഞ്ഞുവാങ്ങി ആസിഡിലും മറ്റും ഇട്ടശേഷം മഞ്ഞള്‍പ്പൊടി തേച്ച് പൊതിഞ്ഞുനല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഒരുമണിക്കൂര്‍ കഴിഞ്ഞശേഷമേ തുറന്നുനോക്കാവൂയെന്ന് പറഞ്ഞിരുന്നു. തുറന്നു നോക്കിയപ്പോള്‍ മാലയുടെ തൂക്കം രണ്ടുപവനോളമായി. വീട്ടുകാര്‍ ഇവരെ തിരഞ്ഞുപിടിച്ച് കണ്ടെത്തുകയായിരുന്നു. തൃത്താല എസ്.ഐ. കോമളകൃഷ്ണന്റെ നേതൃത്വത്തില്‍ ചാലിശ്ശേരിയില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്.

 

 




MathrubhumiMatrimonial