ടെമ്പോവാനിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍
Posted on: 18 Apr 2015
സേലം: തേന്‍കനിക്കോട്ടയ്ക്കടുത്ത് ടെമ്പോവാനിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. വാന്‍ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണഗിരി ജില്ലയിലെ തേന്‍കനിക്കോട്ട പെണ്ണങ്കൂര്‍ ഗ്രാമത്തിലെ ചന്ദ്രന്റെ മകന്‍ ലിഖിത് (4), സമീപവാസിയായ ശിവാജിയുടെ മകന്‍ ദീക്ഷിത് (4) എന്നിവരാണ് മരിച്ചത്. ഇരുവരും പെണ്ണങ്കൂര്‍ ഗ്രാമത്തിലെ അങ്കണവാടിയില്‍ പഠിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അങ്കണവാടിക്ക് മുന്നില്‍ തേന്‍കനിക്കോട്ട-ഹൊസൂര്‍ പ്രധാനറോഡിന്റെ അരികില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഹൊസൂരില്‍നിന്ന് തേന്‍കനിക്കോട്ടയിലേക്ക് വന്ന ടെമ്പോവാന്‍ ഇടിക്കുകയായിരുന്നു. ലിഖിത് സംഭവസ്ഥലത്ത് മരിച്ചു. ദീക്ഷിതിനെ ഹൊസൂര്‍ ആസ്പത്രിയിലും പിന്നീട് ബാംഗ്ലൂരിലെ ആസ്പത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തേന്‍കനിക്കോട്ട പോലീസ് കേസെടുത്ത് വാന്‍ഡ്രൈവര്‍ തേന്‍കനിക്കോട്ട മുനിയംപാടിയിലെ പെരുമാളിനെ അറസ്റ്റുചെയ്തു.