Crime News

മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് നാടിന്റെ യാത്രാമൊഴി

Posted on: 18 Apr 2015


ആലങ്ങാട്: വേനലവധി കഴിഞ്ഞ് കാണാമെന്നു പറഞ്ഞ് പോയ കൂട്ടുകാരികളുടെ ചേതനയറ്റ ശരീരം വിദ്യാലത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. അദ്ധ്യാപകര്‍ വിതുമ്പി..... ആശ്വസിപ്പിക്കാന്‍ കൂടിനിന്നവര്‍ക്കാര്‍ക്കും വാക്കുകള്‍ കിട്ടിയില്ല.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് പാനായിക്കുളം കൊട്ടപ്പിള്ളിക്കുന്ന് ചിറക്കത്തറ വീട്ടില്‍ സുരേഷ് - വത്സല ദമ്പതിമാരുടെ മക്കളായ ആതിരയും അക്ഷരയും മഞ്ഞുമ്മല്‍ പുഴയിലെ കയത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അവര്‍ പഠിച്ചിരുന്ന സ്‌കൂളായ പാനായിക്കുളം ലിറ്റില്‍ ഫ്ലൂവര്‍ ഹൈസ്‌കൂളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്. സ്‌കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം കുട്ടികള്‍ ഓരോരുത്തരായെത്തി സഹപാഠികള്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ചു.
തുടര്‍ന്നാണ് കൊട്ടപ്പിള്ളിക്കുന്നിലെ വീട്ടിലേക്ക് കൊണ്ടുപോയത്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്‍ എം.എല്‍.എ., ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ്, ജില്ലാ പഞ്ചായത്തംഗം പി.എ. ഷാജഹാന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പച്ചാളം ശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തി.

 

 




MathrubhumiMatrimonial