Crime News

കഞ്ചാവ് കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

Posted on: 18 Apr 2015


കൊച്ചി: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.
കോതമംഗലം കുഴുപ്പള്ളിക്കര കദളിപ്പറമ്പില്‍ കെ.എന്‍. വാസുവിനെ (46) യാണ് എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി ഡോ. ബി. കലാം പാഷ ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം വെറും തടവ് അനുഭവിക്കണം. കേസില്‍ രണ്ടാം പ്രതിയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ബിജുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. 2011 മാര്‍ച്ച് ഒമ്പതിന് കോതമംഗലം അംബേദ്കര്‍ കോളനിക്ക് അടുത്തുള്ള വെണ്ടുവഴി വിളയില്‍ റോഡില്‍ വെച്ച് എറണാകുളം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ. എ.എസ്. രഞ്ജിത്തും സംഘവും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

 

 




MathrubhumiMatrimonial