തൊഴിലുടമയുടെ വീട്ടില്‍ മോഷണം: ഉത്തരേന്ത്യന്‍ തൊഴിലാളി പിടിയില്‍
Posted on: 18 Apr 2015
വെഞ്ഞാറമൂട്: പണിചെയ്തുവന്ന താബൂക്ക് കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച ഉത്തരേന്ത്യന്‍ തൊഴിലാളി പിടിയിലായി. ഉത്തര്‍പ്രദേശുകാരനായ ഇര്‍ഫാന്‍ (22) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്.
വാമനപുരം കളമച്ചല്‍ മണലിവിള പൊയ്കവിളവീട്ടില്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നാണ് മോഷണം നടത്തിയത്. ഇര്‍ഫാന്‍ ജോലിക്കെത്തിയതിന്റെ മൂന്നാം ദിവസമാണ് കമ്പനിയോട് ചേര്‍ന്ന വീട്ടില്‍നിന്ന് മോഷണം നടന്നത്.
വീട്ടിലും കമ്പനിയിലും ആളില്ലാത്ത സമയം വാതില്‍ പൊളിച്ച് കയറിയായിരുന്നു മോഷണം .
മോഷണസാധനവുമായി ഇര്‍ഫാന്‍ സ്ഥലം വിട്ടിരുന്നു. വൈകീട്ട് വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് വാതിലുകള്‍ തുറന്നനിലയില്‍ കണ്ടത്. ഇര്‍ഫാന്‍ ജോലിക്ക് കയറിയപ്പോള്‍ തന്നെ വീട്ടുടമ ഫോണ്‍ നമ്പരും തിരിച്ചറിയല്‍ രേഖകളും വാങ്ങിയിരുന്നു. ഇതാണ് പ്രതിയെ പിടിക്കാന്‍ പോലീസിന് സഹായകരമായത്.
ഫോണ്‍ നമ്പരില്‍ കുടുക്കിയാണ് വെഞ്ഞാറമൂട് എസ്.ഐ. റിയാസ് രാജയും സംഘവും പ്രതിയെ വലയിലാക്കിയത്. ഇര്‍ഫാന്‍ തിരുവനന്തപുരത്തെ ഒരുകടയില്‍ ആയിരം രൂപയ്ക്ക് ലാപ്‌ടോപ്പ് വിറ്റിരുന്നു. അത് പോലീസ് പ്രതിയോടൊപ്പം പോയി പിടിച്ചെടുത്തു.
പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.