മൊബൈല്‍ ടവര്‍ നിര്‍മാണത്തിനുള്ള തകിടുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍
Posted on: 18 Apr 2015
മലയിന്‍കീഴ്: മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ടവര്‍ നിര്‍മാണത്തകിടുകള്‍ മോഷ്ടിച്ച സംഘത്തെ മലയിന്‍കീഴ് പോലീസ് പിടികൂടി. വിഷുദിനത്തില്‍ പുലര്‍ച്ചെ പെരുകാവ് ജ്ഞാനപ്രകാശം റോഡിനുസമീപത്തെ ഒഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് അഞ്ചംഗസംഘം ഇരുമ്പുതകിടുകള്‍ കടത്തിയത്.
ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. രണ്ടുപേര്‍ തമിഴ് നാട്ടുകാരാണ്. വിളവൂര്‍ക്കല്‍ ഊരൂട്ട്പറമ്പ് മട്ടുപ്പാവ് വിളാകത്തില്‍ എസ്.അനീഷ് (22), തിരുമല അരയല്ലൂര്‍ ക്ഷേത്രത്തിനു സമീപം എ.അജേഷ് (22) എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത ആളോടൊപ്പം ഓട്ടോറിക്ഷയില്‍ സാധനങ്ങള്‍ കിള്ളിപ്പാലത്തിനടുത്ത ആക്രിക്കടയില്‍ എത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കട നടത്തുന്ന തമിഴ്‌നാട്ടുകാരായ ചാല ടി.സി.39/1777ല്‍ എസ്.ബാലകൃഷ്ണന്‍ (40), ഇയാളുടെ സഹായി മുരുകന്‍ എന്ന് വിളിക്കുന്ന മുരുകാനന്ദന്‍ (40) എന്നിവരും കേസ്സില്‍ അറസ്റ്റിലായി.
ഇവരില്‍ നിന്ന് മോഷണ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരുഭാഗം സംഘം തമിഴ്‌നാട്ടിലേക്ക് കടത്തിയതായും പോലീസ് പറഞ്ഞു. മലയിന്‍കീഴ് എസ്.ഐ. വിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.