Crime News

പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍

Posted on: 18 Apr 2015


പാറശ്ശാല: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ചെങ്കല്‍ നൊച്ചിയൂര്‍ പ്ലാവിലമൂല തലവിളാകത്ത് വീട്ടില്‍ റോജി (26) നെയാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. സുരേഷ് കുമാര്‍, പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയുടെ വീട്ടില്‍ എത്തി ഭര്‍ത്താവുമായി ചങ്ങാത്തം സ്ഥാപിച്ച റോജിന്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. യുവതിയെ വിവാഹം കഴിക്കാമെന്നും സംരക്ഷിച്ചുകൊള്ളാമെന്നും വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് റോജിന്‍ ഒളിവില്‍ പോയി. പിരായുംമൂട്ടില്‍ െവച്ച് പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് റോജിനെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial