Crime News

ബാങ്കിന് ബോംബുഭീഷണി

Posted on: 18 Apr 2015


നാഗര്‍കോവില്‍: ചിദംബരം നഗറിലെ എസ്.ബി.ഐ.യില്‍ ഫോണ്‍വഴി ബോംബുഭീഷണി സന്ദേശം നല്‍കിയ സ്ത്രീയെ പിടിക്കാന്‍ പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ബോംബ് പൊട്ടുമെന്നാണ് ബാങ്ക് മാനേജര്‍ക്ക് ഫോണില്‍ അജ്ഞാത സ്ത്രീ സന്ദേശം നല്‍കിയത്. തുടര്‍ന്ന് മാനേജര്‍ രാജശീലന്‍, േപാലീസ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചു. കോട്ടാര്‍ പോലീസും ബോംബുസ്‌ക്വാഡും പോലീസ് നായയും ഒരുമണിക്കൂറോളം ബാങ്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

 

 




MathrubhumiMatrimonial