മാമം അക്രമത്തിന് കാരണം മുന്‍വൈരാഗ്യം; പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി
Posted on: 18 Apr 2015
ആറ്റിങ്ങല്‍: മാമത്ത് വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം മുന്‍വൈരാഗ്യം മൂലമെന്ന് പോലീസ്. അക്രമം കാട്ടിയതിന് അറസ്റ്റിലായ മാമം ചിറ്റാറ്റിന്‍കര പ്ലാവിള വീട്ടില്‍ നിഖിലിനെ(37) 'കാപ്പ' പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശയ്ക്ക് നടപടികള്‍ തുടങ്ങിയതായി എസ്.ഐ. ബി.ജയന്‍ അറിയിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ്്് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്നുദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് വെള്ളിയാഴ്ച അപേക്ഷ നല്കി.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അക്രമം നടന്നത്. മാമത്ത് കലാഭവന്‍മണിസേവനസമിതി പ്രവര്‍ത്തകര്‍ പോലീസുമായി ചേര്‍ന്ന് നടത്തുന്ന ചുക്കുകാപ്പി വിതരണകേന്ദ്രത്തിലേക്ക് കാറിടിച്ച് കയറ്റിക്കൊണ്ടായിരുന്നു അക്രമം തുടങ്ങിയത്. സമിതി പ്രവര്‍ത്തകരോടുളള മുന്‍വൈരാഗ്യമാണിതിന് പിന്നിലെന്ന്്് വ്യക്തമായിട്ടുണ്ട്്്.
നിഖിലിന്റെ വീടിനുസമീപത്ത്്് കലാഭവന്‍മണിസേവനസമിതി പ്രവര്‍ത്തകര്‍ താമസിക്കുന്നുണ്ട്്്. നിഖിലും ഇവരും തമ്മില്‍ രണ്ടുദിവസം മുമ്പ് വഴിത്തര്‍ക്കമുണ്ടായി. തുടര്‍ന്ന് മാമം ചിറ്റാറ്റിന്‍കര മാടന്‍നടയ്ക്ക്്് സമീപം പുന്നവിള വീട്ടില്‍ ജയപ്രകാശിനെ(48) എറിഞ്ഞ് പരിക്കേല്പിച്ചിരുന്നു. വഴി കെട്ടിയടയ്ക്കാനുള്ള ഇയാളുടെ ശ്രമം ചോദ്യംചെയ്തതായിരുന്നു പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ജയപ്രകാശിന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്തിരുന്നു.
സംഭവത്തില്‍ നിഖിലിനെതിരെ മൂന്ന് കേസെടുത്തതായി എസ്.ഐ. പറഞ്ഞു. 1.25 ലക്ഷത്തിന്റെ നഷ്ടപരിഹാരവും സേവനസമിതി ആവശ്യപ്പെട്ടിട്ടുണ്ട്്്. കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്തതിന് 50,000 രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവള ജീവനക്കാരനായിരുന്ന നിഖില്‍, കേസുകളില്‍പ്പെട്ടതിനെത്തുടര്‍ന്ന്്് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണെന്ന്്്് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ അഞ്ച്്് കേസ് നിലവിലുണ്ടായിരുന്നതായി എസ്.ഐ. അറിയിച്ചു. ഈ സംഭവംകൂടിയായതോടെ കാപ്പ ചുമത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും അതിനുള്ള നടപടികള്‍ തുടങ്ങിയതായും എസ്.ഐ. പറഞ്ഞു.