പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Posted on: 18 Apr 2015
നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ ധനിറാംപൂര്‍ സ്വദേശി ബിഭൂതി അധികാരി(30)യാണ് അറസ്റ്റിലായത്. അരുവിക്കര നാണുമല പാറക്വാറിയിലെ തൊഴിലാളിയാണ്.
കഴിഞ്ഞ എട്ടുമാസമായി പാറക്വാറിയില്‍ ജോലിചെയ്യുന്ന ബിഭൂതിയും കൂട്ടുകാരും നാണുമലയിലുള്ള പെണ്‍കുട്ടിയുടെ വീടിനടുത്താണ് താമസം. ഈ കാലയളവില്‍ ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി, എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സതേടിയതിനെത്തുടര്‍ന്നാണ് പീഡനകഥ പുറത്തറിയുന്നത്. അരുവിക്കര പോലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കി.
നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയായിരുന്നു.
നെടുമങ്ങാട് സി.ഐ. സ്റ്റുവര്‍ട്ട് കീലര്‍, അരുവിക്കര എസ്.ഐ. ബിനുകുമാര്‍, പ്രൊബേഷനറി എസ്.ഐ. മോഹിത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അന്‍സാരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, ദീപു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.