Crime News

രേഖകളില്ലാതെ കടത്തിയ രണ്ട് കിലോ സ്വര്‍ണാഭരണവും ഏഴ് ലക്ഷവും പിടികൂടി

Posted on: 12 Apr 2015


നാദാപുരം: മതിയായ രേഖകളില്ലാതെ ബൈക്കില്‍ കൊണ്ടുവരികയായിരുന്ന രണ്ട് കിലോ സ്വര്‍ണാഭരണവും ഏഴ് ലക്ഷവുമായി യുവാവിനെ പിടികൂടി.

ബൈക്ക് യാത്രക്കാരനായ കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ഉത്തരംവള്ളി പ്രണവി(24)നെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കിലോവും 226 ഗ്രാമും 680 മില്ലിയുമാണ് സ്വര്‍ണത്തിന്റെ അളവ്.

ശനിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ കായപ്പനിച്ചിയില്‍നിന്നും വാഹനപരിശോധനയ്ക്കിടെ കണ്‍ട്രോള്‍ റൂം എസ്.ഐ. ഗോപാലകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. നാദാപുരം, തൂണേരി ഭാഗങ്ങളിലെ ജ്വല്ലറികളിലേക്കുള്ള സ്വര്‍ണമാണിതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, മതിയായ രേഖകളൊന്നുമില്ലാതെയാണ് സ്വര്‍ണാഭരണവും പണവും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

 

 




MathrubhumiMatrimonial